കൊട്ടാരക്കര: കൃപ നഗർ 111, ജമീന മൻസിലിൽ കെ.എം. ഉതുമാൻ (85) നിര്യാതനായി. കൊട്ടാരക്കരയിലെ മുതിർന്ന സി.പി.ഐ നേതാവും കൊട്ടാരക്കര സർവിസ് സഹകരണ അർബൻ ബാങ്ക് ഭരണസമിതി അംഗവുമാണ്. ഭാര്യ: എഫ്. താജൂബീവി. മക്കൾ: പരേതയായ ജമീന, മുഹമ്മദ് റാഫി, ജസീന, സുധീർ. മരുമക്കൾ: ആർ. റഷീല (വിമലഹൃദയ സ്കൂൾ അധ്യാപിക), മുഹമ്മദ്കബീർ (മാധ്യമം ഏജന്റ്), നിസാമോൾ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് കൊട്ടാരക്കര മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.