ഫറോക്ക്: ചുങ്കം പുത്തൻപുരയിൽ റിട്ട. പ്രഫ. പി.പി. മുഹമ്മദ് കുട്ടി (83) നിര്യാതനായി. തലശ്ശേരി ബ്രണ്ണൻ കോളജിലും മലപ്പുറം ഗവ. കോളജിലും അധ്യാപകനായിരുന്നു. ഭാര്യമാർ: പറക്കോട്ട് പാത്തേയി, കദീജ. മക്കൾ: മുഹമ്മദ് ഫൈസൽ, മുജീബ് റഹ്മാൻ, നാസർ, ഫിർദൗസ്, സെറീന, ഫർസാന, സുമയ്യ, വാഹിദ. മരുമക്കൾ: അബ്ദുൽ ഗഫൂർ (റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ), അബ്ദുൽ സലാം, സക്കീർ, ഹസ്സൻകോയ, അനീസ്, ആമിന, റംല, ആയിശാബി. ഖബറടക്കം ഞായറാഴ്ച 9.30ന് ഫറോക്ക് പേട്ട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.