രാമനാട്ടുകര: ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോടമ്പുഴ കള്ളിവളവ് നാണിയാട്ടുതാഴം പുതിയ വീട്ടിൽ ജബ്ബാറിന്റെ മകൻ മുബഷിറാണ് (25) മരിച്ചത്. കഴിഞ്ഞ ദിവസം അർധരാത്രിയോടെ രാമനാട്ടുകര പാർക്ക് ജങ്ഷനിലാണ് അപകടം. യൂനിവേഴ്സിറ്റി റോഡിലേക്കു പ്രവേശിക്കുകയായിരുന്ന കാറും എയർപോർട്ട് റോഡിൽനിന്നു വരുകയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. തലക്കു ഗുരുതര പരിക്കേറ്റ മുബഷിറിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അർധരാത്രിയോടെ മരിച്ചു. മാതാവ്: റഹീന. സഹോദരങ്ങൾ: അബു ത്വാഹിർ, മുബീന.