കോഴിക്കോട്: മാവേലി പിക്കിൾസ് കമ്പനി സ്ഥാപകൻ കോട്ടയം കൊല്ലാട് കൊരന്താനത്ത് കെ.സി. മാണി (76) കല്ലായി പന്നിയങ്കരയിൽ നിര്യാതനായി. ഭാര്യ: ഈരേച്ചേരിൽ അച്ചാമ്മ (മോളി). മക്കൾ: മിനി കെ മാണി, കെ.എം ചെറിയാൻ (മനോജ്), മഞ്ജു കെ മാണി. മരുമക്കൾ: ഷിബു കുറിയാക്കോസ്, സിബി ജേക്കബ്, റെമി ചെറിയാൻ. മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടിലെത്തിച്ചശേഷം ശനിയാഴ്ച രാവിലെ 9.30ന് സംസ്കാര ശുശ്രൂഷകൾ ഡോ. സക്കറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വീട്ടിലും, 10.30ന് വെസ്റ്റ്ഹിൽ സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിലും നടക്കും.