നരിക്കുനി: ആദ്യകാല സോഷ്യലിസ്റ്റ് നേതാവും നരിക്കുനി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന ചാലൂർ രാഘവൻ മാസ്റ്റർ (98) നിര്യാതനായി. നരിക്കുനി എ.യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്. കോഴിക്കോട് ലൈബ്രറി കൗൺസിൽ സെക്രട്ടറി, നരിക്കുനി ദേശീയ വായനശാല സ്ഥാപക പ്രസിഡന്റ് തുടങ്ങി ഒട്ടേറെ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: സി.പി. ദാക്ഷായണി അമ്മ. മക്കൾ: പ്രേമരാജൻ, സുജാത (റിട്ട. എൽ.ഐ.സി സീനിയർ ഡിവിഷനൽ മാനേജർ), ഷീല, ശ്യാം സുന്ദർ (ഐ.ടി.സി ഹോട്ടൽസ് കേരള, മാർക്കറ്റിങ് ഹെഡ്). മരുമക്കൾ: പി.കെ.ജി. ദിലീപ് മേനോൻ, ഉദയകുമാർ (വൈദ്യരത്നം ഏജൻസി, നരിക്കുനി), ശാരദ. സഹോദരങ്ങൾ: പരേതരായ ചാലൂർ ജാനകി അമ്മ, ചാലൂർ ബാലൻ നായർ, ചാലൂർ വേലായുധൻ നായർ, ചാലൂർ കാർത്യായനി അമ്മ. സഞ്ചയനം ഞായറാഴ്ച.