വടകര: മുസ്ലിം ലീഗ് നേതാവും ഏറാമല ഗ്രാമ പഞ്ചായത്ത് മുൻ. വൈസ് പ്രസിഡൻറുമായ ക്രസന്റ് അബ്ദുള്ള ഹാജി (74) നിര്യാതനായി. രണ്ടുതവണ ഏറാമല ഗ്രാമ പഞ്ചായത്ത് അംഗമായിരുന്നു. വടകര നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, ഏറാമല മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റി ജനറൽ സെക്രട്ടറി, ഏറാമല മാരാങ്കണ്ടി എം.എൽ.പി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി, ഏറാമല പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ, ഓർക്കാട്ടേരി എം.ഇ.എസ് പബ്ലിക് സ്കൂൾ കമ്മിറ്റി വൈസ് പ്രസിഡന്റ്, ഓർക്കാട്ടേരി സി.എച്ച് സെന്റർ തണൽ ഡയാലിസിസ് സെന്റർ വൈസ് പ്രസിഡന്റ്, ഓർക്കാട്ടേരി എം.എം മുസ്ലിം യതീംഖാന കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. ഏറാമല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരിക്കെ നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഭാര്യ: ഫാത്തിമ. മക്കൾ: ജാഫർ (ചെന്നൈ, അസ്ലം (ഖത്തർ), റജില. മരുമക്കൾ: ഷക്കീർ മയ്യന്നൂർ, നസീമ, സുമയ്യ. സഹോദരങ്ങൾ: കുഞ്ഞമ്മദ് ഹാജി, ഇബ്രാഹിം ഹാജി, അന്ത്രു. സഹോദരിമാർ: ആസ്യ, ആയിഷ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ഏറാമല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.