കോഴിക്കോട്: കോർപറേഷൻ സ്റ്റേഡിയത്തിനു സമീപം പൊതുവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞില്ല. 50 വയസ്സ് തോന്നിക്കും. പുരുഷന്റെ മൃതദേഹം ചൊവ്വാഴ്ച പുലർച്ച ആറോടെയാണ് കണ്ടെത്തിയത്. ഇരുനിറമാണ്. മെലിഞ്ഞ ശരീരം. 164 സെന്റിമീറ്ററാണ് ഉയരം. ബനിയൻ ക്ലോത്ത് പാന്റ്സും ടീഷർട്ടുമാണ് വേഷം. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. വിവരം ലഭിക്കുന്നവർ 0495 2722286, 9497987178 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.