നടുവണ്ണൂർ: നടുവണ്ണൂർ പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ പ്രസിഡന്റും കല്ലിടുക്കിൽ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റുമായിരുന്ന മന്ദങ്കാവിലെ പരേതനായ ചെറിയ മന്ദങ്കാവിൽ അമ്മത് കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: ഉമ്മർ കോയ ഹാജി (കല്ലിടുക്കിൽ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി), മൊയ്തീൻ (ദുബൈ കെ.എം.സി.സി. ബാലുശ്ശേരി നിയോജക മണ്ഡലം ആക്ടിങ് പ്രസിഡന്റ്), റഷീദ് (പ്രൈം ഹോൾ മാർക്ക് കോഴിക്കോട്), ഫൈസൽ (ദുബൈ), ആയിഷ, ജമീല, സുബൈദ. മരുമക്കൾ: അബ്ദുറഹിമാൻ പള്ളിക്കൽ (നമ്പ്രത്ത്കര), റുഖിയ കിളിയാടത്ത് (കരുമ്പാപ്പൊയിൽ), ആയിഷ പള്ളിക്കൽ (നമ്പ്രത്ത് കര), റംസീന (പന്തിരിക്കര), ഹസീന (മേപ്പയ്യൂർ), പരേതരായ അതൃമാൻകുട്ടി (കാവുംവട്ടം), മൊയ്തീൻ കോയ കിളിയാടത്ത് (ഉള്ളിയേരി). സഹോദരങ്ങൾ: തണ്ടോറ ഉമ്മർ, നഫീസ ഹജ്ജുമ്മ (ചെമ്മലപ്പുറം), പരേതനായ തണ്ടോറ മമ്മി ഹാജി.