തിരുവമ്പാടി: മലയാളി ഫിഷിങ് വ്ലോഗർ കാനഡയിൽ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു. കാളിയാംപുഴ പാണ്ടിക്കുന്നേൽ ബേബിയുടെ മകൻ രാജേഷ് ജോൺ (35) ആണ് മരിച്ചത്.
രാജേഷ് ആഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് മീൻപിടിക്കാൻ വീട്ടിൽ നിന്നുപോയി. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ഭാര്യ പൊലീസിൽ അറിയിക്കുകയായിരുന്നു. വൈൽഡ് ലൈഫ് ഏജൻസി ഉൾപ്പെടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം വെള്ളച്ചാട്ടത്തിൽ കണ്ടെത്തിയത്. നഷ്ടപ്പെട്ട ഫിഷിങ് ബാഗ് ചൂണ്ടവെച്ച് എടുക്കാനുള്ള ശ്രമത്തിനിടെ വെള്ളത്തിലേക്ക് തെന്നി വീണതാണെന്നാണ് വിവരം. കാനഡയിൽ മെഡിസിൻ ഹാറ്റ് ക്രിക്കറ്റ് അസോസിയേഷൻ പി.ആർ.ഒ ആയിരുന്നു. മാതാവ്: വൽസമ്മ വാളിപ്ളാക്കൽ. ഭാര്യ: അനു പനങ്ങാടൻ (തൃശൂർ). മകൻ: ഏദൻ. സഹോദരി: സോണിയ (കൂടരഞ്ഞി). സംസ്കാരം പിന്നീട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിസെമിത്തേരിയിൽ.