തിരുവനന്തപുരം: റിട്ട. ഗവ. നിയമസഭ ജോയന്റ് സെക്രട്ടറി എ.പി. എലിസബത്ത് (100) നിര്യാതയായി. മാരാരിക്കുളം ആറാട്ടുകുളങ്ങര കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ബെർണാർഡ്. റിട്ടയർമെന്റിനു ശേഷം പ്രതിപക്ഷ നേതാവ് കെ. കരുണാകരന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായും കെ.പി.സി.സി ഓഫിസ് സെക്രട്ടറിയായും ദീർഘകാലം സേവനമനുഷ്ഠിച്ചു. മക്കൾ: ആനി സെബാസ്റ്റ്യൻ, സൂസന്നാ ജയമോഹൻ. മരുമക്കൾ: സെബാസ്റ്റ്യൻ റാഫെൽ, ജയമോഹൻ. ‘നിയമസഭ എന്റെ ഓർമകളിൽ’, ‘ഓർമപ്പൂക്കൾ’ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച രണ്ടിന് ഭവനത്തിൽ അരംഭിച്ച് മൂന്നിന് മുട്ടട ഹോളി ക്രോസ് പള്ളി സെമിത്തേരിയിൽ.