ഫറോക്ക്: ഫറോക്കിലെ പ്രമുഖ വ്യാപാരിയും തങ്കം, സോന ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാനുമായ മാട്ടുപുറത്ത് കുഞ്ഞിക്കണ്ഠൻ എന്ന കുട്ടിമോൻ (80) നിര്യാതനായി. കോഴിക്കോട് ജില്ല വ്യാപാരി ക്ഷേമ സഹകരണ സംഘം സ്ഥാപക ഡയറക്ടറാണ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഫറോക്ക് യൂനിറ്റ് നിർവാഹക സമിതി അംഗം, വ്യാപാരി വ്യവസായി വെൽഫെയർ സൊസൈറ്റി പ്രസിഡന്റ്, മർച്ചന്റ് എജുക്കേഷൻ കൾചറൽ ചാരിറ്റബിൾ ട്രസ്റ്റി എന്നീ നിലയിലും പ്രവർത്തിച്ചു. ഭാര്യ: തങ്കം. മക്കൾ: ഗോപി, ചിത്തരഞ്ജൻ, പ്രദീപ്, രാജീവ്. മരുമക്കൾ: ഷിംജി (പുതിയങ്ങാടി), മഞ്ജു (പന്തീരങ്കാവ്), ബിജിലി (പാലാഴി), ഷിബിന (മാത്തറ). സഹോദരങ്ങൾ: ചന്ദ്രൻ, ശ്രീമു, കൗസല്യ, അപ്പുട്ടി, സരോജിനി.