പേരാമ്പ്ര: ആലക്കാട്ട് കണാരൻ (89) നിര്യാതനായി. ചെറുവണ്ണൂർ പഞ്ചായത്തിൽ സി.പി.എം, കർഷകത്തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിലായിരുന്നു. ഭക്ഷ്യസമരത്തിൽ പങ്കെടുത്ത് ജയിൽവാസമനുഭവിച്ചിട്ടുണ്ട്. ഭാര്യമാർ: നാരായണി, ചോയിച്ചി. മക്കൾ: രാജൻ (റിട്ട. അധ്യപകൻ കുറിച്ചകം), ശശി, സുരേഷ്, ശാന്ത. മരുമക്കൾ: ബാബു പള്ളിയത്ത്, ശൈലജ പൂളക്കൂൽ, നിഷ കീഴ്പയൂർ, ശ്രീജില വിളയാട്ടൂർ. സഹോദരങ്ങൾ: പരേതരായ പാച്ചർ, ശങ്കരൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.