പയ്യോളി: വടകര ഫരീദ ജ്വല്ലറി ജീവനക്കാരനും കോട്ടക്കൽ യൂനിറ്റ് എസ്.കെ.എസ്.എസ്.എഫ് സർഗലയം സെക്രട്ടറിയുമായ പിലിപ്പിലാംകണ്ടി ഷർമിദ് (26) നിര്യാതനായി. പയ്യോളി മുനിസിപ്പൽ എം.എസ്.എഫ് ട്രഷററായി പ്രവർത്തിച്ചിട്ടുണ്ട്. പിതാവ്: സലീം. മാതാവ്: സക്കീന. സഹോദരൻ: ഷറഫത്ത് അലി (ബഹ്റൈൻ).