ചേളന്നൂർ: ആദ്യകാല ആർ.എസ്.എസ് പ്രവർത്തകനും ആയുർവേദ കളരി മർമ ചികിത്സകനും യോഗ അധ്യാപകനുമായിരുന്ന ഒളോപ്പാറ കിഴക്കിലാത്തുട്ടയിൽ രാരിച്ചകുട്ടി വൈദ്യർ (ഗുരുകുലം വൈദ്യശാല ചേളന്നൂർ-76) നിര്യാതനായി. പാരമ്പര്യ വൈദ്യ ഫെഡറേഷൻ മുൻ ജില്ല പ്രസിഡന്റ്, നടക്കാവ് കാലിക്കറ്റ് സ്കൈയ് യോഗ ട്രസ്റ്റി സാന്ദീപനി ഹൈസ്കൂൾ സ്ഥാപക അംഗം എന്നീ നിലകളിലും പ്രവർത്തിച്ച വൈദ്യർ ആധ്യാത്മിക രംഗത്തും സജീവമായിരുന്നു. ഭാര്യ: താഴത്ത് വീട്ടിൽ സൗമിനി. മക്കൾ: മിനി, പരേതനായ നിഷാദ്. മരുമകൻ: ആദിത്യൻ കളത്തുംകണ്ടി വേങ്ങേരി. സഹോദരങ്ങൾ: നാരായണൻ, മൂത്തോറക്കുട്ടി, പരേതരായ ചന്തു, ആണ്ടി, ഉണിച്ചിരക്കുട്ടി. സഞ്ചയനം തിങ്കളാഴ്ച.