മൊകവൂർ: പറമ്പിൻ മുകളിൽ ബാലകൃഷ്ണൻ ഏറാടി (79, വിമുക്ത ഭടൻ, റിട്ട. എൻ.സി.സി നയൻത് കേരള ഗേൾസ് ബറ്റാലിയൻ, കോഴിക്കോട്) നിര്യാതനായി. ഭാര്യ: കുറ്റിംപെരുമ്പലത്ത് തങ്കം അമ്മ. മക്കൾ: ബിന്ദു കൃഷ്ണദാസ് (ടീച്ചർ അൽ ഹറമൈൻ ഇംഗ്ലീഷ് സ്കൂൾ പുതിയങ്ങാടി), നിഷ ഷാജി (തലക്കുളത്തൂർ ഭവന നിർമാണ സഹകരണ സംഘം). മരുമക്കൾ: കൃഷ്ണദാസ് (ബിസിനസ്, ചേളന്നൂർ കുമാരസ്വാമി), ഷാജി (ക്രിയേറ്റീവ് ഇന്നൊവേഷൻ കോഴിക്കോട്). സഹോദരങ്ങൾ: പരേതയായ ജാനകി അമ്മ, കല്യാണിക്കുട്ടിഅമ്മ, പാർവതികുട്ടി യമ്മ, ഗംഗാധരൻ ഏറാടി (കാമ്പുറത്ത് ക്ഷേത്രം കാരണവർ), കരുണാകരൻ ഏറാടി (റിട്ട. എസ്.ഐ). സഞ്ചയനം വെള്ളിയാഴ്ച.