പെരുമണ്ണ: പാറമ്മൽ കണ്ടംപറമ്പത്ത് രാധാകൃഷ്ണൻ (75) നിര്യാതനായി. സി.പി.എം പാറമ്മൽ ബ്രാഞ്ച് സെക്രട്ടറി, പെരുമണ്ണ യുവജന കലാസമിതി പ്രസിഡന്റ്, റെഡ് വളണ്ടിയർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പെരുമണ്ണ ക്ഷീര വ്യവസായ സഹകരണ സംഘം മുൻ ജീവനക്കാരനാണ്.
ഭാര്യ: ശ്രീമതി. മക്കൾ: ഷൈനി, ഷബിനി. മരുമക്കൾ: ഗിരീഷ് (ചെറൂപ്പ), അജയൻ (കീഴ്മാട്). സഹോദരങ്ങൾ: സരോജിനി, ദേവയാനി, കുഞ്ഞുണ്ണി, തങ്കമണി, ശോഭന, അശോകൻ, സുരേഷ്.