മുക്കം: ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. തൊണ്ടിമ്മൽ കൊടിയങ്ങൽ രവീന്ദ്രൻ (68) ആണ് മരിച്ചത്. കാർ ഡ്രൈവർ വയനാട് മാനന്തവാടി സ്വദേശി അനൂപ് (26) ഓട്ടോയിലുണ്ടായിരുന്ന അതിഥിതൊഴിലാളികളായ വികാസ് വിശ്വാസ് (34), രാം ശങ്കർ (30) എന്നിവരെയാണ് പരിക്കുകളോടെ മണശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ അഗസ്ത്യൻമൂഴി പാലത്തിന് സമീപമാണ് അപകടം. തിരുവമ്പാടി ഭാഗത്തേക്ക് പോവുന്ന ഓട്ടോയിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. കാർ അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽപെട്ടവരെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രവീന്ദ്രൻ മരിച്ചു. കാറിൽ അതിഥിതൊഴിലാളിയും പശ്ചിമബംഗാൾ സ്വദേശിയുമായ ശംഭു കൂടെയുണ്ടായിരുന്ന പരിക്കേറ്റ അനൂപ് പറഞ്ഞു. ഭാര്യ: പുഷ്പലത. മക്കൾ: രാഗേഷ്, രജിത. മരുമകൻ: പ്രഭാകരൻ.