വടകര: സി.പി.എം ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവും കർഷകസംഘം നേതാവുമായിരുന്ന പരേതനായ യു. കുഞ്ഞിരാമന്റെ ഭാര്യ കൈനാട്ടി കളരിക്കണ്ടിയിൽ ടി. പാറു (87) നിര്യാതയായി. മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: വി.കെ. സുരേഷ് ബാബു (ശ്രീ ചിത്തിര ബാങ്കേഴ്സ്, വടകര), ഉഷ (റിട്ട. അധ്യാപിക, വള്ളിക്കാട് വരിശ്യക്കുനി യു.പി സ്കൂൾ), സന്തോഷ് (റിട്ട. അധ്യാപകൻ, മടപ്പള്ളി ജി.വി.എച്ച്.എസ്.എസ്). മരുമക്കൾ: ബാലൻ (റിട്ട. ഫെഡറൽ ബാങ്ക്), ശ്രീലീന (റിട്ട. അധ്യാപിക, വെള്ളികുളങ്ങര എൽ.പി സ്കൂൾ), സുഗത (റിട്ട. ഹെൽത്ത് സൂപ്പർവൈസർ)