ഓമശ്ശേരി: പൗരപ്രമുഖനും ഓമശ്ശേരി പഞ്ചായത്ത് മുസ്ലിംലീഗ് ട്രഷററുമായ പി.പി. അഹമ്മദ്കുട്ടി മാസ്റ്റർ (75) നിര്യാതനായി. വെളിമണ്ണ മഹല്ല് കമ്മിറ്റി, മുഹമ്മദിയ്യ സെക്കൻഡറി മദ്റസ കമ്മിറ്റി ജനറൽ സെക്രട്ടറി, വാർഡ് മുസ്ലിംലീഗ് പ്രസിഡന്റ് തുടങ്ങിയ പദവികൾ അലങ്കരിച്ചുവരുന്നു. ദീർഘകാലം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. കൂടത്തായി ആസാദ് എ.എൽ.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: ബീമു. മക്കൾ: കുഞ്ഞിമുഹമ്മദ് (ഖത്തർ), മുഹമ്മദ് ബാബു (ഖത്തർ), സെയ്ദ് മുഹമ്മദ് (ഖത്തർ), കുഞ്ഞിമ്മാച്ച (മിനി), ഹസീന, ഹബീബത്ത്. മരുമക്കൾ: അബ്ദുറഹ്മാൻ (ചീക്കിലോട്), ടി.കെ. അബ്ദുറഹ്മാൻ (കളരാന്തിരി), അൻവർ സാദത്ത് (പത്താംമൈൽ), ജലീസ (വേങ്ങര), തസ്ലീന (പരപ്പനങ്ങാടി), ജംഷീന (നടുവണ്ണൂർ). സഹോദരങ്ങൾ: മുസ്ലിംലീഗ് നേതാവും കൊടുവള്ളി ബ്ലോക്ക്, ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പരേതനായ പി.പി. സെയ്ത്, ഡി.സി.സി ജനറൽ സെക്രട്ടറി പി.പി. കുഞ്ഞായിൻ, പി.പി. മുഹമ്മദ് (ബാബു), മറിയക്കുട്ടി, പരേതരായ കദീശക്കുട്ടി, കുഞ്ഞിപ്പാത്തുമ്മ.