വടകര: ചോളംവയൽ ഗണപതി ക്ഷേത്രത്തിനോട് ചേർന്ന കുളത്തിൽ വയോധികനെ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി.പഴങ്കാവിലെ മേച്ചേരി നാരായണനാണ് (80) മരിച്ചത്. ശനിയാഴ്ച രാവിലെ വീട്ടിൽനിന്നിറങ്ങിയ നാരായണനെ കാണാതായിരുന്നു. പിന്നീട് പരിശോധനയിലാണ് അടക്കാത്തെരുവിലെ കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. വടകര അഗ്നിരക്ഷാ സ്കൂബ ടീം മൃതദേഹം പുറത്തെടുത്ത് ജില്ല ആശുപത്രിയിലേക്ക് മാറ്റി. വടകര പൊലീസ് ഇൻക്വസ്റ്റിനുശേഷം പോസ്റ്റ്മോർട്ടം നടത്തി. ഭാര്യ: വിമല. മക്കൾ: രഞ്ജിത്ത്, റജീന, റീത്ത. മരുമക്കൾ: വിമല, ശശി, ചന്ദ്രൻ