കോഴിക്കോട്: പരപ്പിൽ എം.എം ഹൈസ്കൂളിലെ അധ്യാപകനും ഫ്രാൻസിസ് റോഡ് എം.എം.എൽ.പി സ്കൂളിലെ പ്രധാന അധ്യാപകനുമായിരുന്ന ഹസ്സൻ വാടിയിൽ (പി.കെ. ഹസ്സൻകോയ-86) വലിയങ്ങാടി വാടിയിൽ പാറക്കണ്ടി വീട്ടിൽ നിര്യാതനായി. ഇടിയങ്ങര യുവസാഹിതി സമാജം പ്രസിഡന്റും എം.എം ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ, വാടിയിൽ റസിഡന്റ്സ് അസോസിയേഷൻ എന്നിവയുടെ പ്രവർത്തക സമിതിയംഗവുമായിരുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ എഴുത്തുകാരനും ചിന്താജാലകം എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമാണ്. സ്വാതന്ത്ര്യസമര നായകരായിരുന്ന ഇ. മൊയ്തു മൗലവി, മുൻ മന്ത്രി പി.പി. ഉമ്മർ കോയ എന്നിവരുടെ നേതൃത്വത്തിൽ അമ്പതുകളിൽ പ്രസിദ്ധീകരിച്ചിരുന്ന ഭാരതഭൂമി വാരികയിലും വളപ്പട്ടണം അബ്ദുല്ലയുടെ ചിന്തകൻ മാസികയിലും പ്രവർത്തിച്ചിരുന്നു. അധ്യാപക ജോലിയിൽനിന്ന് വിരമിച്ച ശേഷം ചന്ദ്രിക ആഴ്ചപ്പതിപ്പിലും ചന്ദ്രികയുടെ മറ്റു പ്രസിദ്ധീകരണങ്ങളിലും ഒരു പതിറ്റാണ്ടോളം പത്രാധിപ സമിതിയംഗവുമായിരുന്നു. ഭാര്യ: കോഴിക്കോടൻ വീട്ടിൽ സൈനബി. മക്കൾ: അനസ് (ദമ്മാം), ജാസ്മിൻ, സഹീദ, നസ്ദ.
മരുമക്കൾ: കെ.വി. അബ്ദുറഹിം, കാട്ടിൽവീട് ഹുമയൂൺ കബീർ (മദീന), ചേമുക്കണ്ടി നസ്ദ. സഹോദരങ്ങൾ: സുഹറാബി, കദീശബി (കച്ചു), ഇമ്പിച്ചിപാത്തു (ബിച്ചു), സഫിയ.