വെസ്റ്റ്ഹിൽ: സി.കെ വുഡ് ഇൻഡസ്ട്രീസ് ഉടമ കോഴിക്കോട് വെസ്റ്റ്ഹിൽ ചുങ്കം ചേറ്റട ഹൗസിൽ സി.കെ. രവീന്ദ്രൻ (73) നിര്യാതനായി. ഏറെക്കാലം കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രം ഭരണസമിതി അംഗമായിരുന്നു. ഭാര്യ: കോളോത്ത് പ്രമീള. മക്കൾ: സി.കെ. ഷൈനി സുജിത്ത്, ഷിജിത്ത്. മരുമകൻ: പരേതനായ സി.സി. സുജിത്ത്. സഹോദരങ്ങൾ: സി.കെ. സുകുമാരൻ, സുരേന്ദ്രൻ, സുശീല, സുനന്ദ, സുജാത, ശോഭന. സഞ്ചയനം ചൊവ്വാഴ്ച.