പയ്യോളി: വി.ആർ. വിജയരാഘവൻ മാസ്റ്റർ (87) തച്ചൻകുന്നിലെ വീട്ടിൽ നിര്യാതനായി. സി.പി.ഐ മുൻ സംസ്ഥാന കൗൺസിൽ അംഗവും ജില്ല എക്സിക്യൂട്ടിവ് അംഗവുമായിരുന്നു. കിസാൻസഭ ജില്ല പ്രസിഡന്റും കോഴിക്കോട് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു. വി.ആർ കിഴൂർ എ.യു.പി സ്കൂൾ, തൃക്കോട്ടൂർ എ.യു.പി സ്കൂൾ, പയ്യോളി ഹൈസ്കൂൾ, പേരാമ്പ്ര ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. വില്യാപ്പള്ളി എം.ജെ ഹൈസ്കൂളിൽനിന്ന് പ്രധാനാധ്യാപകനായാണ് വിരമിച്ചത്. സംസ്ഥാന അധ്യാപക അവാർഡ് നേടിയ വിജയരാഘവൻ മാസ്റ്റർ കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എം.കെ. വത്സല. സഹോദരങ്ങൾ: വത്സല (യു.എസ്.എ), പരേതരായ സരോജിനി, ഗംഗാധരൻ, ബാലകൃഷ്ണൻ.