പേരാമ്പ്ര: ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് എത്തിയ മധ്യവയസ്കൻ കുഴഞ്ഞു വീണ് മരിച്ചു. കിഴക്കൻ പേരാമ്പ്രയിലെ പയറ്റുകാലയിൽ ബാലകൃഷ്ണൻ (60) ആണ് മരിച്ചത്. വ്യാഴാഴ്ച്ച പുലർച്ചെ കൂവ്വ പൊയിലിലെ ക്ഷേത്രത്തിൽ പിതൃതർപ്പണത്തിന് എത്തിയതായിരുന്നു. ബലികർമങ്ങൾക്കായി വരിയിൽ നിൽക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പേരാമ്പ ബി.എസ്.എൻ.എൽ റിട്ട: ജീവനക്കാരനാണ്. പരേതനായ കേളപ്പ കുറുപ്പിന്റേയും മാതു അമ്മയുടേയും മകനാണ്. ഭാര്യ: പുഷ്പ. മക്കൾ: ബബുലേഷ് (ക്ലർക്ക് ഫെഡറൽ ബാങ്ക് കൂരാച്ചുണ്ട്), ബിലേഷ് (ജനസേവ കേന്ദ്രം കൂത്താളി). മരുമക്കൾ: മീനു അത്തോളി, ആതിര എളമ്പിലാട്. സഹോദരങ്ങൾ: നാരായണി, തങ്കം, ദേവി.