കക്കോടി: ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഐ.ടി. എൻജിനീയർ മരിച്ചു. കക്കോടി പയ്യപ്പള്ളി കോട്ടോളി പൊയിൽ അബി മൻസിൽ ഫഹിം അറഫാത്ത് (23) ആണ് വ്യാഴാഴ്ച വൈകീട്ട് മരിച്ചത്. ഒരാഴ്ച മുമ്പ് മലാപ്പറമ്പ് ബൈപാസിൽ രാത്രിയിലായിരുന്നു അപകടം. സൈബർ പാർക്കിൽ ബീക്കൺ കമ്പനിയിൽ ആപ് ഡെവലപർ ആയിരുന്നു ഫഫീം അറഫാത്ത്. പിതാവ്: അഷറഫ്. മാതാവ്: ഷമീന. സഹോദരങ്ങൾ: ഫായിസ്, അബ്ദുൽ സത്താർ.