ബാലുശ്ശേരി: പൊന്നരംതെരുവിലെ പാടമ്പത്ത് വി.പി. ദാമോദരൻ (ശാസ്ത്രി-93) നിര്യാതനായി. ബാലുശ്ശേരിയിൽ നാടകത്തറക്ക് തുടക്കമിട്ട നാടക കലാകാരനായിരുന്നു. 1947ൽ വന്ദേമാതരം എന്ന നാടകം അവതരിപ്പിച്ചായിരുന്നു രംഗപ്രവേശനം. 1964-65 കാലഘട്ടത്തിൽ സി. കൊമ്പിലാടിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഗണേശ് കലാസമിതിയിലൂടെ നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പുത്തരിക്കണ്ടം, ഭൂമിയിലെ മാലാഖ, ചിലങ്ക, സിനിമാനടി, ഹോട്ടൽക്കാരി, പ്രേതത്തിന്റെ പ്രേമലേഖനം തുടങ്ങി അമ്പതിലധികം നാടകങ്ങളിൽ അഭിനയിച്ചു. നാടക-സിനിമാനടി സരസ്സ ബാലുശ്ശേരിയെ നാടകരംഗത്ത് കൊണ്ടുവന്നത് ദാമോദരനായിരുന്നു. ഇന്ത്യ-ചൈന യുദ്ധകാലത്ത് രാജ്യരക്ഷാ നിധിയിലേക്ക് പണം സ്വരൂപിക്കാൻ ഇന്ത്യ-ചീന ഭായി ഭായി എന്ന നാടകം അവതരിപ്പിച്ചു. 1997ൽ നിരീശ്വരവാദിയായ അപ്ഫൻ നമ്പൂതിരിയെ അവതരിപ്പിച്ചുകൊണ്ടാണ് ദാമോദരൻ നാടകവേദി വിട്ടത്. 2007ൽ നന്മയുടെ നേതൃത്വത്തിൽ ആദരിച്ചിരുന്നു. ഹസ്തരേഖയിലും ജ്യോതിഷത്തിലും അറിവുണ്ടായിരുന്നു. ഭാര്യ: മീനാക്ഷി. മക്കൾ: വി.പി. രാജൻ (റിട്ട. ഫോറസ്റ്റർ), ശാന്ത (ബാലുശ്ശേരി), വി.പി. ശശീന്ദ്രൻ കെ.എസ്.ആർ.ടി.സി). മരുമക്കൾ: പി.കെ. സോമൻ (റിട്ട. സെയിൽസ് ടാക്സ്), സുഭാഷിണി (ബേപ്പൂർ), മിനി (ഒഫ്താൽമോളജിസ്റ്റ് സി.എച്ച്.സി ഉള്ള്യേരി). സഞ്ചയനം ശനിയാഴ്ച