ചാലപ്പുറം: ശാന്തി ഹൗസിൽ കെ.പി. ലീലാവതി (71) നിര്യാതയായി. പെരിങ്ങളം ഗവ: ഹൈസ്കൂൾ, ഗവ. അച്യുതൻ ഗേൾസ് ഹൈസ്കൂൾ, പറയഞ്ചേരി ഗവ. ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ ഹെഡ്മിസ്ട്രസ് ആയിരുന്നു. ചാലപ്പുറത്തെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് പരേതനായ സി.ബി. പണിക്കരുടെയും കെ.പി. കല്യാണിക്കുട്ടിയമ്മയുടെയും മകളാണ്. ഭർത്താവ്: വി.എം. രാധാകൃഷ്ണൻ നായർ (ബിസിനസ്). മക്കൾ: ഡോ. കെ.പി. സ്മിത, (അസി. പ്രഫസർ, കാർഷിക സർവകലാശാല, വെള്ളായണി, തിരുവനന്തപുരം), കെ.പി. ശ്യാം.(ദുബൈ). മരുമക്കൾ: എസ്.വി. വസന്ത് (ടെക്നോപാർക്ക്, തിരുവനന്തപുരം), തുഷാര (ദുബൈ). സഹോദരങ്ങൾ: കെ.പി. രാധാകൃഷ്ണൻ (ബംഗളൂരു), കെ.പി. ശ്രീദേവി (മുൻ ക്ഷേമകാര്യ സമിതി ചെയർപേഴ്സൻ, കോഴിക്കോട് കോർപറേഷൻ), കെ.പി. അജയകുമാർ (മുൻ ജനറൽ മാനേജർ, കേരള ബാങ്ക്, കോഴിക്കോട്). സംസ്കാരം വെള്ളിയാഴ്ച 12ന് പുതിയപാലം ശ്മശാനത്തിൽ.