പട്ടർനടക്കാവ്: കൈത്തക്കര കുത്തുകല്ലിൽ സ്വകാര്യ ബസുകൾക്കിടയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. നടുവട്ടം നാഗപ്പറമ്പിലെ ചേരുങ്ങൽ സെയ്തലവി -ഉമ്മാത്ത ദമ്പതികളുടെ മകൻ ഫൈജാസ് (21) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ പട്ടർനടക്കാവിൽ നിന്ന് തിരൂരിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസിൽ തട്ടിയ ഫൈജാസിന്റെ ബൈക്ക് നിയന്ത്രണംവിട്ട് എതിർദിശയിൽ വരുകയായിരുന്ന മറ്റൊരു ബസിന്റെ മുന്നിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഫൈജാസിന്റെ ദേഹത്ത് ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി. കൽപകഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനയച്ചു. സഹോദരങ്ങൾ: ഫൈസൽ, ഫസീല.