മേപ്പയ്യൂർ: ബൈക്കിടിച്ച് പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കൂനം വെള്ളിക്കാവ് കാഞ്ഞിരമുള്ളതിൽ ലിനീഷാണ് (40) മരിച്ചത്. ശനിയാഴ്ച രാവിലെ വീടിനു സമീപം റോഡിലൂടെ നടന്നു പോകുമ്പോൾ ബൈക്കിടിച്ച് തലക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ മരിച്ചു. പിതാവ്: കിണറുള്ളതിൽ ബാലകൃഷ്ണൻ. മാതാവ്: സുമ. ഭാര്യ: മീനു. മക്കൾ: കശ്യപ്, ദൃശ്യപ്. സഹോദരി: ലീമ സുരേന്ദ്രൻ വയലോരം (പുളിക്കൂൽക്കുഴി).