നാദാപുരം: അരൂർ പെരുമുണ്ടച്ചേരിയിലെ വലിയ പറമ്പത്ത് (യോഗി മഠത്തിൽ ) കുഞ്ഞബ്ദുല്ല ഹാജി (80) നിര്യാതനായി. പെരുമുണ്ടച്ചേരി നൂറുൽ ഈമാൻ (ചമ്പോളി) മദ്റസ കമ്മിറ്റിയുടെ ദീർഘകാലം ഭാരവാഹി ആയിരുന്നു. ഭാര്യ: കുരുംബേരി ആയിശു. മക്കൾ: കാസിം (ഖത്തർ), മൊയ്തു, സഫിയ, ഷാഹിദ, സമീറ. മരുമക്കൾ: സൈനബ, മാമി, അബ്ദുൽ ഹമീദ്, നൗഫൽ, കായക്കണ്ടി അസീസ്. സഹോദരങ്ങൾ: ഇബ്രാഹിം ഹാജി, മെയ്തു ഹാജി, അമ്മദ് ഹാജി, കുഞ്ഞാമി, സൂപ്പി ഹാജി, മൂസഹാജി.