പേരാമ്പ്ര: കിഴക്കൻ പേരാമ്പയിൽ ഗൃഹനാഥൻ കുഴഞ്ഞു വീണ് മരിച്ചു. പുല്ലത്ത് മൂലയിൽ താമസിക്കുന്ന പേരാമ്പ്ര കുന്നുമ്മൽ കുഞ്ഞിക്കണ്ണനാണ് (69) മരിച്ചത് ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പേരാമ്പ്ര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ. ഭാര്യ: ദേവി. മക്കൾ: വിനോദ് (കേരള സോപ്സ് കോഴിക്കോട്), വിനീഷ് (ഖത്തർ), വിനിത (മുതുവണ്ണാച്ച). മരുമക്കൾ: സിജിന (കോടേരിച്ചാൽ ), രമിഷ (മുക്കാളി), ഗിരിഷ് (മുതുവണ്ണാച്ച).