കോഴിക്കോട്: ഷാര്‍ജയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തിരുത്തിയാട് എടക്കണ്ടി പറമ്പില്‍ അരീക്കല്‍ സുഗോഷാണ് (50) ഷാര്‍ജയിലെ കോഫര്ഖാനില് വ്യാഴാഴ്ച ഹൃദയാഘാതം മൂലം മരിച്ചത്. ഷാര്‍ജ പൊലീസില്‍ (കോഫര്ഖാന്) എ.സി മെക്കാനിക്കായി ജോലിചെയ്തുവരുകയായിരുന്നു. പരേതരായ അരീക്കല്‍ അപ്പുട്ടിയുടെയും സത്യവതിയുടെയും മകനാണ്. ഭാര്യ: ഷിഗറി. മക്കള്‍: ആഗ്നേയ്, മഹിനേയ് (ഇരുവരും ഈസ്റ്റ് കോസ്റ്റ് ഇംഗ്ലീഷ് സ്കൂള്‍-കോഫര്ഖാന്). സഹോദരങ്ങള്‍: ബീന (ഗവ. അച്യുതന് ഗേള്‍സ് എല്‍.പി സ്കൂള്‍), സുരേഷ് കുമാര്‍ (മറീന മോട്ടോഴ്സ്), സുജിത്ത് (ഏഷ്യാനെറ്റ്).