ബാലുശേരി: ബാലുശ്ശേരി മുക്കിലെ കുട്ടല്ലൂർ പരേതനായ മെഡിക്കൽ കോളജ് റിട്ട. സാർജന്റ് ചന്തുക്കുട്ടിയുടെ ഭാര്യ കുട്ടല്ലൂർ ശാന്തകുമാരി (85) നിര്യാതയായി. മക്കൾ: സത്യശീലൻ (മുൻ ഗ്രാമപഞ്ചായത്ത് അംഗം, സി.പി.എം ബാലുശേരി മുക്ക് മുൻ ബ്രാഞ്ച് സെക്രട്ടറി), പ്രേംകുമാർ, ജ്യോതിഭായ്, പരേതനായ സന്തോഷ് കുമാർ. മരുമക്കൾ: സുമതി, ലീന, മോളി, പരേതനായ ഗോപിനാഥൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.