മേപ്പയ്യൂർ: ടൗണിലെ മത്സ്യവ്യാപാരി ചേണികണ്ടി അമ്മത് (60) നിര്യാതനായി. മത്സ്യവിതരണ തൊഴിലാളി യൂനിയൻ (എസ്.ടി.യു) അംഗം, വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പയ്യൂർ യൂനിറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. പിതാവ്: പരേതനായ അബ്ദുള്ള. മാതാവ്: കദീശ. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അമീർ, സാദിഖ്. സഹോദരങ്ങൾ: മൊയ്തീൻ ഹാജി, സി.കെ ബഷീർ (മോട്ടോർ ഫെഡറേഷൻ എസ്.ടി.യു മേപ്പയ്യൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), സൈനബ, ഫാത്തിമ.