കോഴിക്കോട്: നാടക സീരിയൽ നടി വേങ്ങേരി പടിഞ്ഞാറെ പുരയ്ക്കൽ സത്യവതി (66) നിര്യാതയായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭർത്താവ്: വി.പി. രാജൻ. മകൾ: ദിവ്യ (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ). മരുമകൻ: നിഖിൽകുമാർ (ഹൈലൈറ്റ് മാൾ). സഹോദരങ്ങൾ: സുരേന്ദ്രൻ, യതീന്ദ്രൻ, ജയമ്മ, പരേതരായ നാടക രചയിതാവ് സുകുമാരൻ വേങ്ങേരി, നാടക നടൻ ശ്രീനിവാസൻ കോഴിക്കോട്. പ്രഫഷനൽ നാടക ട്രൂപ്പായ ചിരന്തന, കലാനിപുണ, വടകര വരദ, കൊയിലാണ്ടി സോമ, കോഴിക്കോട് കൊല്ലം കാദംബരീ, ഗുരുവായൂർ വിശ്വഭാരതി, ഷൊർണൂർ സ്വാതി എന്നീ നാടക ട്രൂപ്പിൽ അംഗമായി അരനൂറ്റാണ്ടായി നാടകരംഗത്തുണ്ട്. തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, സംസ്ഥാനങ്ങളിൽ വിവിധ വേദികളിൽ നാടകം അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്ടെ അമച്വർ നാടക വേദിയിൽ സജീവമായിരുന്നു. മധു മോഹൻ സംവിധാനം ചെയ്ത മാനസി, ലേഡീസ് ഹോസ്റ്റൽ സീരിയലുകളിലും ‘മരിക്കുന്നില്ല ഞാൻ’ സിനിമയിലും അഭിനയിച്ചു. സംസ്കാരം ഞായർ 10ന് മാവൂർ റോഡ് ശ്മശാനത്തിൽ.