വടകര: കുട്ടോത്ത് കാവിൽ റോഡ് മീന നിവാസിൽ കോളോറ മീനാക്ഷി അമ്മ (72) നിര്യാതയായി. ഭർത്താവ്: ബാലൻ നായർ (റിട്ട. അധ്യാപകൻ, ഫറോക്ക് ഹൈസ്കൂൾ). മക്കൾ: മനോജ് (അധ്യാപകൻ, മടപ്പള്ളി ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ), മഹേഷ് (ഹെൽത്ത് ഇൻസ്പെക്ടർ, പ്രാഥമിക ആരോഗ്യ കേന്ദ്രം, തൃപ്പങ്ങോട്ടൂർ). മരുമക്കൾ: ജയ (ഓർക്കാട്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ), സബിത (മണിയൂർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: ജാനു അമ്മ, ഗൗരി അമ്മ, പരേതരായ കുഞ്ഞനന്ദന കുറുപ്പ്, കുമാര കുറുപ്പ്, ദാമു കുറുപ്പ്, നാരായണ കുറുപ്പ്.