കക്കോടി: വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറ്റുംമുറി കൊളാപ്പറമ്പത്ത് വസന്ത(60)യാണ് മരിച്ചത്. വീടിനു സമീപത്തെ പറമ്പിലെ ആള്‍മറയില്ലാത്ത ഉപയോഗശൂന്യമായ കിണറ്റിലാണ് മൃതദേഹം കണ്ടത്. കറിവെക്കാന്‍ മുരിങ്ങയില എടുക്കാന്‍ പോയപ്പോള്‍ അബദ്ധത്തില്‍ കാല്‍തെറ്റി വീണതാവാമെന്ന് സംശയിക്കുന്നു. ഭര്‍ത്താവ്: പുരുഷോത്തമന്. മക്കള്‍: സനൂപ് (കൃഷ്ണ ഇന്‍ഡസ്ട്രിയല്‍സ്, ചാലില്‍താഴം), കെ.പി. സജീഷ് (ഡി.വൈ.എഫ്.ഐ കിഴക്കുംമുറി മേഖല സെക്രട്ടറി). മരുമക്കള്‍: ദില്‍ന, ഹരിത (ഡി.വൈ.എഫ്.ഐ കക്കോടി ബ്ലോക്ക് ജോ. സെക്രട്ടറി). സഹോദരങ്ങള്‍: ഗോപാലന്, കമല, വിശാലാക്ഷി, സുമതി, ലീല, അജിത, പരേതനായ ജയചന്ദ്രന്. സഞ്ചയനം: ചൊവ്വാഴ്ച.