താമരശ്ശേരി: ഈങ്ങാപ്പുഴ സ്വദേശി ഗുണ്ടൽപേട്ടയിൽ വാഹനാപകടത്തിൽ മരിച്ചു. പൂലോട് നെടുവേലില്‍ നവാസ് (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. പുതുപ്പാടി ഈങ്ങാപ്പുഴയിലെ പച്ചക്കറി വ്യാപാരിയായിരുന്നു. പച്ചക്കറിയെടുക്കാന്‍ പുറപ്പെട്ട ഗുഡ്സ് പാചകവാതകം കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. വാഹനം പൂർണമായും തകര്‍ന്നു. പിതാവ്: അബ്ദുസമദ് നെടുവേലിൽ. മാതാവ്: നബീസ. ഭാര്യ: സുഹറ. മക്കൾ: ആദിൽ സഹദ്, അക്സ. സഹോദരൻ: നജീബ്.