ചെലവൂർ: ചെറുപുഷ്പ സഭയുടെ സെൻറ് തോമസ് പ്രൊവിൻസ് അംഗമായ ഫാ. ജോർജ് കൊരട്ടിയിൽ ( 81) നിര്യാതനായി. ബാംഗ്ലൂർ ധർമാരാം സെമിനാരിയിൽ നിന്ന് വൈദിക പരിശീലനം പൂർത്തിയാക്കി.1980ൽ മാർ ജേക്കബ് തൂങ്കുഴിയിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. ദീർഘകാലം അട്ടപ്പാടിയിലും സഭയുടെ വിവിധ മേഖലകളിലും പ്രവർത്തിച്ചു. 2018 മുതൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചക്കുശേഷം മൃതദേഹം ചെലവൂർ സെന്റ് തോമസ് ഭവനിൽ പൊതുദർശനത്തിന് വെക്കും. സംസ്കാര ശുശ്രൂഷ മാർച്ച് 23ന് രാവിലെ 10.30 ന് ശ്രീകണ്ഠപുരം കോട്ടൂർ ആശ്രമ സെമിത്തേരിയിൽ നടത്തും.