മുയിപ്പോത്ത്: വിമുക്ത ഭടനും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന വയലാട്ട് കുഞ്ഞിക്കണാരക്കുറുപ്പ് (84) നിര്യാതനായി. ഭാര്യ: ഭാർഗവി അമ്മ. മക്കൾ: ഷിജിത്ത് (കൊട്ടക് മഹീന്ദ്ര, കോഴിക്കോട്), ഷർമിള. മരുമക്കൾ: കരുൺദാസ് (ബിസിനസ്, താമരശ്ശേരി), ധന്യ (ആവള). സഹോദരങ്ങൾ: വയലാട്ട് ശങ്കരക്കുറുപ്പ് (ചെറുവണ്ണൂർ), വയലാട്ട് ശ്രീധരക്കുറുപ്പ് (ചെറുവണ്ണൂർ), പരേതരായ മീനാക്ഷി അമ്മ (കരുവണ്ണൂർ), പത്മനാഭക്കുറുപ്പ് വടക്കയിൽ, ഗോപാലക്കുറുപ്പ് വയലാട്ട് (ചെറുവണ്ണൂർ), മഠത്തിൽ രാഘവക്കുറുപ്പ് (പേരാമ്പ്ര). സഞ്ചയനം വെള്ളിയാഴ്ച.