ഓമശ്ശേരി: പൂളപ്പൊയിൽ പാലാട്ടുപറമ്പിൽ ഇബ്രാഹിം മാസ്റ്റർ (82) നിര്യാതനായി. ജെ.ഡി.ടി ഇസ്ലാം ഹൈസ്കൂൾ, ജി.എൽ.പി.എസ് വെണ്ണക്കോട്, ജി.എൽ.പി.എസ് ആനക്കാംപൊയിൽ എന്നിവിടങ്ങളിൽ അധ്യാപകനും കാതിയോട് ജി.എൽ.പി.എസിൽ പ്രധാനാധ്യാപകനുമായിരുന്നു. ഭാര്യ: നഫീസ കരുവൻപൊയിൽ. മക്കൾ: ബുഷ്റ (ജി.എം.എൽ.പി.എസ് കെടയത്തൂർ), മുഹമ്മദ് അഷ്റഫ് (ഓഷ്യൻ റബർ ഫാക്ടറി ഷാർജ), മുഹമ്മദ് ഷാഫി (കാലിക്കറ്റ് എച്ച്.എസ്.എസ് ഫോർ ഹാൻഡിക്കാപ്ഡ് കൊളത്തറ), മുഹമ്മദ് സഈദ് (വെതർ ഫോർഡ് അബൂദബി), ഡോ. മുഹമ്മദ് സഫീർ (സ്മൃതി മെഡിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടക്കൽ), ഡോ. ജാസ്മിൻ (വെൽനെസ് ഹോമിയോ ക്ലിനിക് മാവൂർ). മരുമക്കൾ: കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ഖാദർ പുത്തൂർ (സി.എം.സി.എച്ച്.എസ് എലത്തൂർ), ഫസീല (യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ ഷാർജ), രഹന (ജി.എച്ച്.എസ്.എസ് പന്നൂർ), ജസ്ലീന (കോളജ് ഓഫ് എൻജിനീയറിങ് ചേർത്തല), ഡോ. ബാസിമ (ആയുർവേദ കോളജ് കോട്ടക്കൽ), മുഹമ്മദ് അബ്ദുൽ ബാസിത് വാഴക്കാട് (എം.എം.എച്ച്.എസ്.എസ് പരപ്പിൽ). സഹോദരങ്ങൾ: അബ്ദുൽ ജബ്ബാർ മാസ്റ്റർ, ആയിശ, സൈനബ, റുഖിയ ടീച്ചർ, ബഷീർ മാസ്റ്റർ, പരേതനായ അഹമ്മദ്.