മാവൂർ: കൈത്തൂട്ടിമുക്ക് തിരുതാലമ്മൽ താമസിക്കുന്ന പറമ്പൻ മുഹമ്മദിന്റെ മകൻ ടി.പി. അഷ്റഫ് (39) സൗദിയിലെ അൽ ബത്തയിൽ നിര്യാതനായി. ഉറക്കത്തിനിടെ ഹൃദയാഘാതംമൂലമാണ് മരണമെന്നാണ് നിഗമനം. ഭാര്യ: സബീന ഫർസാന. മകൻ: അമാൻ. മാതാവ്: പാത്തുമ്മ. സഹോദരങ്ങൾ: ജസീറ (കൊടുവള്ളി ), ശരീഫ (മലയമ്മ), അബ്ദുൽഗഫൂർ (ഖത്തർ), മുഹമ്മദ് സാലിഹ്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.