വടകര: അഴിയൂർ പാണത്തോടി കുഞ്ഞബ്ദുല്ല ഹാജി (67) നിര്യാതനായി. മുക്കാളി ദാറുൽ ഉലൂം അസോസിയേഷൻ പ്രസിഡന്റും മദ്റസ മാനേജ്മെൻറ് അസോസിയേഷൻ അഴിയൂർ റേഞ്ച് രക്ഷാധികാരിയും ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകനുമാണ്. പിതാവ്: പരേതനായ സൂപ്പി ഹാജി. മാതാവ്: അയിശു ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് പാണത്തോടി (ദുബൈ, എസ്.കെ.എസ്.എസ്.എഫ് ജില്ല ജനറൽ സെക്രട്ടറി), ജസീല, സമീഹ. മരുമക്കൾ: നവാസ് രയരോത്ത് (ദുബൈ, കെ.എം.സി.സി വടകര മണ്ഡലം സെക്രട്ടറി), ഫസൽ ഒളവിലം (ജിദ്ദ), സമീജ (കോറോത്ത് റോഡ്). സഹോദരങ്ങൾ: ആസ്യ, നഫീസ, മുഹമ്മദ് (തീക്കുനി മഹല്ല് കമ്മിറ്റി സെക്രട്ടറി), ഹാജറ, സഫിയ, സാറ.