കൊടുവള്ളി: കിഴക്കോത്ത് പൂളക്കമണ്ണിൽ കരുണാകരൻ നായർ (79) നിര്യാതനായി. സി.പി.എം കിഴക്കോത്ത് ലോക്കൽ കമ്മിറ്റി അംഗം, കർഷകസംഘം താമരശേരി ഏരിയ കമ്മിറ്റിയംഗം, എൻ.ജി.ഒ യൂനിയൻ സംസ്ഥാന കൗൺസിലർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: രുഗ്മിണി (റിട്ട അധ്യാപിക, ജി.എൽ.പി.എസ് കൊടുവള്ളി). മക്കൾ: അരുൺ കുമാർ (താലൂക്ക് ഓഫിസ് കൊണ്ടോട്ടി), പി.കെ. ജെസ്സി (അധ്യാപിക എ.യു.പി.എസ് മാനിപുരം), ശ്രീജിത്ത് (ഐ.ടി ബംഗളൂരു). മരുമക്കൾ: രസിത, കെ.പി ജയപ്രകാശ് (സ്റ്റേഷൻ ഫയർ ഓഫിസർ നരിക്കുനി), അമൃത. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പിൽ.