പെരുമണ്ണ: പുത്തുർമഠം എ.എം.യു.പി സ്ക്കൂൾ റിട്ട അധ്യാപകൻ പയ്യടിതാഴം മുല്ലേരി ശ്രീധരൻ (74) നിര്യാതനായി. കേരള പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, പെരുവയൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് , പെരുമണ്ണ സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കോഴിക്കൽ സുമംഗലാദേവി. മക്കൾ: ജുബി(പുത്തുർമഠം യു.പി.സ്കൂൾ), ജുന (കേരള ബാങ്ക് റീജനൽ ഓഫിസ് കോഴിക്കോട്). മരുമക്കൾ: സുനിൽ കുമാർ (ടൗൺ പൊലീസ് സ്റ്റേഷൻ), പ്രമോദ് (കേരള ബാങ്ക് റീജനൽ ഓഫിസ് കോഴിക്കോട്). സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ, പ്രഭാകരൻ നായർ, ചന്ദ്രശേഖരൻ നായർ, പരേതരായ രാമൻ നായർ, വേലായുധൻ നായർ, നാരായണി അമ്മ. സഞ്ചയനം വ്യാഴാഴ്ച.