മലാപ്പറമ്പ്: പരേതരായ കോളേരി വാസുവിന്റെയും ലക്ഷ്മിയുടെയും മകൻ റിഥം പ്രോഗ്രാമർ കെ. അനിൽകുമാർ (58) പാറോപ്പടിയിലെ വസതിയിൽ നിര്യാതനായി. രവീന്ദ്രൻ മാസ്റ്റർ, കൈതപ്രം ദാമോദരൻ നമ്പൂതിരി, ഔസേപ്പച്ചൻ തുടങ്ങിയ സംഗീത സംവിധായകർക്കൊപ്പം സിനിമയിൽ പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട്. യേശുദാസിനൊപ്പം സംഗീത പരിപാടിയിലും സാന്നിധ്യമായിരുന്നു. ഭാര്യ: റോസ്ലിൻ ബിജു. മക്കൾ: കെ. അശ്വന്ത് (ഐ.ടി പ്രഫഷനൽ, ബംഗളൂരു), ഐശ്വര്യ (കോഴിക്കോട് ഗവ. എൻജിനീയറിങ് കോളജ്). സഹോദരങ്ങൾ: അജിത്കുമാർ (റിട്ട. നേവി സംഗീതജ്ഞൻ), വിനോദ്കുമാർ, നളിനി, ബേബി ഷൈലജ, പ്രേമലത, ജയശ്രീ, ഷീന. സംസ്കാരം ഞായറാഴ്ച ഒമ്പതിന് പുതിയപാലം ശ്മശാനത്തിൽ.