മാവൂർ: ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് കായലം കൊളാട്ടിൽ രാഘവൻ നായർ (98) നിര്യാതനായി. കുന്ദമംഗലം ഏരിയയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനവും കർഷകത്തൊഴിലാളി പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവായിരുന്നു. സി.പി.എം പെരുവയൽ എൽ.സി അംഗം, പെരുവയൽ, കായലം ബ്രാഞ്ച് സെക്രട്ടറി, പെരുവയൽ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കർഷകത്തൊഴിലാളി യൂനിയന്റെ കോഴിക്കോട് താലൂക്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഭാര്യ: പരേതയായ ദാക്ഷായണി അമ്മ. മക്കൾ: മധുസൂദനൻ (റിട്ട: എസ്.ഐ), പങ്കജം, മുരളീധരൻ.