കോഴിക്കോട്: മുൻ മന്ത്രി സിറിയക് ജോണിന്റെ ഭാര്യ അന്നകുട്ടി സിറിയക് (86) ചേവായൂർ ഗുഡ് എർത്ത് ഹേർമിറ്റേജ് വസതിയിൽ നിര്യാതയായി. കോടഞ്ചേരി വരിക്കമാക്കിൽ കുടുംബാംഗമാണ്. മക്കൾ: ബാബു സിറിയക് മംഗലാപുരം, ബീന ജോയ്, മിനി ജോസ്, മനോജ് സിറിയക്, വിനോദ് സിറിയക് (ആർകിടെക്ട്). മരുമക്കൾ: സിൻസി ബാബു അറക്കൽ, ജോയ് തോമസ് വട്ടക്കനാൽ (പാല-എൻജിനീയർ), ജോസ് മേൽവെട്ടം (ഈങ്ങാപുഴ), അനിത ചൗധരി (ആർകിടെക്ട്). സംസ്കാര ശ്രുശ്രൂഷ കട്ടിപ്പാറ പറതൂക്കിയിൽ തറവാട് വസതിയിൽനിന്ന് വെള്ളിയാഴ്ച നാലിന് ആരംഭിച്ച് കട്ടിപ്പാറ ഹോളി ക്രോസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.