നന്തിബസാർ: മത, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന മന്ദത്തു ചേക്കുട്ടി ഹാജി (82) നിര്യാതനായി. ലീഗ് മുൻ സംസ്ഥാന കൗൺസിലർ, കൊയിലാണ്ടി മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ്, കോടിക്കൽ എ.എം.യു.പി.സ്കൂൾ മാനേജർ, കോടിക്കൽ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി സെക്രട്ടറി, സുന്നീ മഹല്ലു ഫെഡറേഷൻ മണ്ഡലം വൈസ്പ്രസിഡന്റ് , രണ്ടുതവണ മൂടാടി ഗ്രാമപഞ്ചായത്ത് മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നഫീസ. മക്കൾ: മജീദ് (തിക്കോടി പഞ്ചായത്ത് ലീഗ് ട്രഷറർ), ഇസ്മായിൽ, സമദ് (ഇരുവരും കുവൈത്ത്), സഹദ് (ഖത്തർ), നസീർ (അധ്യാപകൻ കൊയിലാണ്ടി ബോയ്സ് ഹൈസ്കൂൾ), ഫാത്തിമ, ജമീല, ആബിദ. മരുമക്കൾ: പുതുക്കുടി അബ്ദു, ആമ്പിച്ചിക്കാട്ടിൽ ഹമീദ്, ഹക്കീം (മലപ്പുറം), ഹസീന, ശരീഫ, ഷർബിന, സഹീറ, ജസീല. സഹോദരങ്ങൾ: വിളകുനി മമ്മദ്, പരേതയായ ആസ്യ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9ന് കോടിക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.