കിണാശ്ശേരി നോർത്ത്: കെ.എസ്.ഇ.ബി ജീവനക്കാരൻ മണ്ണുക്കാവിൽ ഷാജി (48) എടക്കര താഴത്തെ വസതിയിൽ നിര്യാതനായി. പിതാവ്: പരേതനായ ചെട്ടിയാംകണ്ടി കൃഷ്ണൻ. മാതാവ്: പരേതയായ കല്യാണി. ഭാര്യ: എ.കെ. ദീപ. മകൻ: ശ്യാംകൃഷ്ണൻ. സഹോദരങ്ങൾ: അനിൽകുമാർ, സുമതി, ശോഭന, ഷൈലജ, ജയശ്രീ, അജിത, പരേതരായ വിശ്വനാഥൻ, ബാലചന്ദ്രൻ, സുനിൽകുമാർ. സഞ്ചയനം ബുധനാഴ്ച.